വെൽഫെയർ പാർട്ടി യൂനിറ്റ് രൂപവത്കരിച്ചു

ഏലംകുളം: വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുകുർശ്ശി ചളങ്കോൾ യൂനിറ്റ് രൂപവത്കരിച്ചു. വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് ഷുക്കൂർ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മലിക്ക് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അസ് ലം കല്ലടി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. യൂനിറ്റ് പ്രസിഡൻറ് പ്രേമലത, സുരേഷ്, സുനിജ എന്നിവർ സംസാരിച്ചു. ഏലംകുളം പഞ്ചായത്ത് സെക്രട്ടറി അബീർ അഹമദ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി ഇ.പി. സൈതലവി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രേമലത (പ്രസി), മുരളി (വൈസ് പ്രസി), ഇ.പി. സൈതലവി (സെക്ര), സുനിജ (ജോയൻറ് സെക്ര), സുരേഷ് കുമാർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.