വള്ളുവനാടൻ തനിമ കലാപരിശീലനം സമാപിച്ചു​

പെരിന്തൽമണ്ണ: നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസമായി നടക്കുന്ന വള്ളുവനാടൻ തനിമ കലാപരിശീലനം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് കലാസംഗമം ഒരുക്കി. ചെയർമാൻ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. കെ. മുസ്തഫ, വി. പത്മനാഭൻ, കെ.കെ. മുഹമ്മദലി, കലാമണ്ഡലം സുശീല, വി. രാജേന്ദ്രൻ, പാലനാട് ദിവാകരൻ, മണ്ണാർ ശ്രീധരൻ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തീകരിച്ചവർക്ക് സാക്ഷ്യപത്രം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.