ഊര്‍ജ സംരക്ഷണ ബോധവത്കരണ ക്ലാസും പ്രദര്‍ശനവും

പൂക്കോട്ടുംപാടം: കവളമുക്കട്ട വിശ്വപ്രഭ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കേരള എനര്‍ജി മാനേജ്മ​െൻറ്, കേരള സ​െൻറര്‍ ഫോര്‍ എന്‍വയോണ്‍മ​െൻറ് ഏജന്‍സി ഫോര്‍ നോണ്‍ കൺവെൻഷനൽ എനര്‍ജി ആൻഡ് റൂറല്‍ ടെക്നോളജി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് കരുളായി, കവളമുക്കട്ട എന്നിവിടങ്ങളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍, പാചകരംഗത്തെ ഊര്‍ജ സംരക്ഷണം, അക്ഷയ ഊര്‍ജം മുതലായവയെ പ്രതിപാദിക്കുന്ന പ്രദര്‍ശനവും ക്ലാസുമാണ്‌ സംഘടിപ്പിച്ചത്. അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ഇ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ ടി.എ. മുഹമ്മദ്‌കുഞ്ഞ്, പഞ്ചായത്ത് അംഗങ്ങളായ അനീഷ്‌ കവളമുക്കട്ട, വിനോദ് ജോസഫ്, സി. ജയപ്രകാശ് ചക്കിക്കുഴി, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ കെ.ജി. ബാലൻ, കെ. സുനില്‍ ബാബു എന്നിവര്‍ സംസാരിച്ചു. കരുളായിയില്‍ നടന്ന ചടങ്ങ് കരുളായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ദേശസേവ സമാജം വായനശാല സെക്രട്ടറി കെ.എൻ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. സുനീർ, മുഹമ്മദാലി, കെ. ഗോപാലകൃഷ്ണൻ, കെ. സന്തോഷ്‌ ബാബു എന്നിവർ സംസാരിച്ചു. ഇ.എം.സി. പരിശീലകന്‍ സാബിര്‍ പ്യൂമ, ഇസ്മയില്‍ ചേക്കത്ത് എന്നിവര്‍ വിഷയാവതരണവും പ്രദര്‍ശനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.