മധുരയിൽ ക്രിസ്​ത്യൻ പ്രാർഥനകേന്ദ്രം അടിച്ചുതകർത്തു

കോയമ്പത്തൂർ: മധുര സിക്കന്ദർചാവടിയിലെ പെന്തകോസ്റ്റ് പ്രാർഥനകേന്ദ്രം ഹിന്ദുമുന്നണി പ്രവർത്തകർ അടിച്ചുതകർത്തു. പാസ്റ്റർ എം. രവിജേക്കബ് മധുര ജില്ല പൊലീസ് സൂപ്രണ്ട് എൻ. മണിവണ്ണന് പരാതി നൽകി. പത്തിലധികം പേർ പ്രാർഥാനാലയത്തിനകത്തുണ്ടായിരുന്ന സമയത്താണ് ഒരു വിഭാഗം ഹിന്ദുമുന്നണി പ്രവർത്തകർ ഇരച്ചുകയറി കണ്ണിൽകണ്ടതെല്ലാം അടിച്ചുതകർത്തത്. ബൈബിളുകളും മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും റോഡിലിട്ട് കത്തിച്ചു. പ്രദേശത്തെ മറ്റ് മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങളും തങ്ങളുടെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയാണ് സംഘം സ്ഥലംവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.