എസ്.എഫ്.​െഎ പ്രവർത്തകനെ കുത്തിയ സംഘം ലക്ഷ്യമിട്ടത് വയൽക്കിളി പ്രവർത്തകരെയെന്ന് പൊലീസ്

തളിപ്പറമ്പ്: എസ്.എഫ്.ഐ പ്രവർത്തകൻ കിരണിനെ കുത്തി പരിക്കേൽപിച്ച സംഭവത്തിൽ പിടിയിലായ ആർ.എസ്.എസുകാർ ലക്ഷ്യമിട്ടത് കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരെയെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം കണ്ട് മടങ്ങുകയായിരുന്ന നാല് എസ്.എഫ്.ഐ പ്രവർത്തകരെയാണ് പിടിയിലായ സംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രി പഴയങ്ങാടിയിലെ ബാറിൽ സംഘർഷം സൃഷ്ടിച്ചശേഷമാണ് സംഘം തളിപ്പറമ്പിലെത്തിയത്. കീഴാറ്റൂരിൽ പോയി അവിടെ വയൽ നികത്തുന്നതിനെതിരെ സമരംചെയ്യുന്ന വയൽക്കിളി പ്രവർത്തകരെയോ അല്ലെങ്കിൽ ഏതെങ്കിലും സി.പി.എം പ്രവർത്തകനെയോ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഇരുവിഭാഗത്തിനുമിടയിൽ സംഘർഷം സൃഷ്ടിക്കാനാവുമെന്നും കണക്കുകൂട്ടി. ഇതിനായി സംഘത്തിലെ നാലുപേർ കീഴാറ്റൂരിലെത്തിയെങ്കിലും ഇരുവിഭാഗത്തിലുംപെട്ട ആരെയും റോഡിൽ കണ്ടില്ല. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന സി.പി.എമ്മി​െൻറയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങൾ റോഡിലേക്ക് വളച്ചുവെച്ചാണ് തളിപ്പറമ്പിലേക്ക് തിരിച്ചത്. തുടർന്ന് തൃച്ചംബരത്ത് എത്തിയാണ് സംഘം എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചത്. കഴിഞ്ഞമാസം പട്ടുവം കൂത്താട്ട് കോൺഗ്രസ് ഓഫിസിന് തീയിട്ടതും ഇതേ സംഘത്തിൽപെട്ടവരാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.