വട്ടപ്പാറ വളവ്​: പരിഹാരമാവശ്യപ്പെട്ട്​ സത്യഗ്രഹം

വളാഞ്ചേരി: ദേശീയപാതയിൽ വട്ടപ്പാറയിൽ ഉണ്ടാകുന്ന ദുരന്തനിവാരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കഞ്ഞിപ്പുര-മൂടാൽ ബൈപാസ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടും മാർച്ച് 13ന് രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ സത്യഗ്രഹം നടത്താൻ വളാഞ്ചേരിയിൽ ചേർന്ന വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കോട്ടക്കൽ, തിരൂർ എം.എൽ.എമാർ, നാട്ടുകാരനായ മന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, പൊതുമരാത്ത് മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, വി.പി. സക്കറിയ, സി.എച്ച്. അബുയൂസുഫ് ഗുരുക്കൾ, പറശേരി അസൈനാർ, വി.പി.എ. സലാം, ടി.എം. പത്മകുമാർ, കെ.പി. ശങ്കരൻ, ഫെരീഫ് പാലൊളി, കെ. മുഹമ്മദലി, ടി.പി. അബ്ദുൽ ഗഫൂർ, കെ.എം. ഫിറോസ് ബാബു, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി.കെ. നാസർ എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ: സി.എച്ച്. അബുയൂസുഫ് ഗുരുക്കൾ (ചെയർ.), വി.പി. സക്കറിയ (കൺ.), പറശ്ശേരി അസൈനാർ (ട്രഷ.). മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരി: വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന ജനറൽ കൗൺസിൽ അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി എ.യു.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ ജില്ല പ്രതിനിധി സദറുദ്ദീൻ മലപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി തൗഫീഖ് പാറമ്മൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് പൈങ്കൽ ഹംസ സംസാരിച്ചു. സംസ്ഥാന ജനറൽ കൗൺസിൽ അംഗം മാധവൻ സംസാരിച്ചു. ജില്ല പ്രതിനിധികളായ ബാസിത് മലപ്പുറം, എം. അബ്ദുസ്സമദ്, ടി.കെ. അഫ്സൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. കൺവെൻഷനിൽ 19 അംഗ പുതിയ മണ്ഡലം കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: പൈങ്കൽ ഹംസ (പ്രസി.), തൗഫീഖ് പാറമ്മൽ (സെക്ര.), ടി.വി. ഫൈസൽ റഹ്മാൻ (ട്രഷ.), സി. ഹംസ ഹാജി, വി.‌ മൈമൂന ടീച്ചർ (വൈ. പ്രസി.), എൻ. കെ. ഫിറോസ് ഖാൻ, സുധ സുബ്രഹ്മണ്യൻ (അസി. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.