ശൈശവ വിവാഹം: ബോധവത്​കരണം സംഘടിപ്പിക്കും

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിൽ മത മേലാധികാരികളെ പങ്കെടുപ്പിച്ച് ശൈശവ വിവാഹത്തിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുമെന്ന് ജില്ല കലക്ടർ അമിത്മീണ. ശൈശവ വിവാഹ നിരോധന ഓഫിസർമാരുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശൈശവ വിവാഹം ജില്ലയിൽ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നതായി ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ഗീതാഞ്ജലി പറഞ്ഞു. ബോധവത്കരണം നടത്താൻ ജില്ല ലീഗൽ സർവിസസ് സൊസൈറ്റി, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പ്രധാന സ്ഥലങ്ങളിൽ തെരുവുനാടകം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിക്കും. സ്കൂളുകളിൽ പി.ടി.എയുടെ സഹകരണത്തോടെ ബോധവത്കരണം നടത്തും. ജില്ല ലീഗൽ സർവിസസ് സൊസൈറ്റി സെക്രട്ടറി ആർ. മിനി, ജില്ല സാമൂഹിക നീതി ഓഫിസർ കെ. കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.