കെ.എസ്​.എഫ്.ഇ പ്രവാസി ചിട്ടി ഉടൻ തുടങ്ങും -മന്ത്രി എ.കെ. ബാലൻ

ശ്രീകൃഷ്ണപുരം: കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി ഉടൻ തുടങ്ങുമെന്ന് സാംസ്കാരിക പാർലമ​െൻററി കാര്യ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇതിൽനിന്നുള്ള വരുമാനംകൊണ്ട് തീരദേശ, മലയോര പാതകളുടെ നിർമാണത്തിനും വികസനത്തിനുമായി ഉപയോഗിക്കും. കേരള ബാങ്കി​െൻറ പ്രവർത്തനവും മാസങ്ങൾക്കകം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ശ്രീകൃഷ്ണപുരം ഭവന നിർമാണ സഹകരണ സംഘം പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.കെ. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, സെക്രട്ടറി കെ. മുരളീ മോഹനൻ, പി.ടി. മുരളീകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് ഷാജു ശങ്കർ, എം.കെ. ദേവി, കെ. രാമകൃഷ്ണൻ, കുഞ്ഞുമൊയ്തു, ജ്യോതി വാസൻ, പി.എ. തങ്ങൾ, സി. മാധവിക്കുട്ടി എന്നിവർ സംസാരിച്ചു. ആദ്യ അംഗം പി.എ. ഉമ്മറിനെ ആദരിച്ചു. സോഫ്റ്റ്വെയർ ആധുനികവത്കരണം, 'ഹരിതം സഹകരണം' വൃക്ഷത്തൈ വിതരണം എന്നിവയും നടന്നു. ചടങ്ങിനോടനുബന്ധിച്ച് പാലക്കാട് മെലഡി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന 'സുവർണ ഗീതങ്ങൾ' ഗാനമേളയുമുണ്ടായി. ചെർപ്പുളശ്ശേരിയിൽ ശാഖ നിലനിർത്തിക്കൊണ്ടാണ് സംഘം ആസ്ഥാനം ശ്രീകൃഷ്ണപുരത്തേക്ക് മാറ്റിയത്. ചന്തപ്പുരയിൽ വാങ്ങിയ പത്ത് സ​െൻറ് സ്ഥലത്താണ് ഹൗസിങ് കോംപ്ലക്സ് പണി തീർത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.