ഈദ് സ്നേഹസംഗമം

കോട്ടക്കൽ: എസ്.കെ.എസ്.എസ്.എഫ് എടരിക്കോട് യൂനിറ്റ് സഹചാരി സ​െൻറർ ആയുർവേദ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റമദാന് ഒന്നുമുതൽ നടത്തിവരുന്ന ഇഫ്താർ ഈദ് സ്നേഹസംഗമത്തോടെ സമാപിച്ചു. ഫക്രുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘടനം ചെയ്തു. ഇദ്‌രീസ് മുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. ഷാഫി ആട്ടീരി, തൈക്കാടൻ ഹനീഫ, പന്തക്കൻ ഖാദർ, കെ. ഇബ്രാഹിം മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു. വി.ടി.എസ്. തങ്ങൾ സ്വാഗതം പറഞ്ഞു. ഭക്ഷണ വിതരണത്തിന് ആസിഫ് കാക്കാട്ടീരി, ഉവൈസ്, മുഹ്‌സിൻ, ഫാസിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.