മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ പാർപ്പിട ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തി​െൻറ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന ദീൻ ദയാൽ അന്ത്യോദയ യോജന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നതി​െൻറ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ഫീസ് പൂർണമായും നഗരസഭ വഹിക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് പരിശീലനം പരിപൂർണമായും സൗജന്യമായിരിക്കും. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ വി.കെ. ജമീല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽ മജീദ് പരി, മറിയുമ്മ കോണോത്തൊടി, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സമരിയ, എൻ.യു.എൽ.എം മാനേജർ പി.കെ. സുനിൽ, സി.ഡി.എസ് അക്കൗണ്ടൻറ് നവാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.