ATTN ALL. SENDING PAK ELECTION UPDATED FILE. PLS USE THIS പാകിസ്താനിൽ ഇംറാൻ മുന്നിൽ ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിെൻറ പ്രാഥമിക ഫലസൂചനകളിൽ മുൻ ദേശീയ ക്രിക്കറ്റ് ടീം നായകൻ ഇംറാൻ ഖാൻ മുന്നിൽ. അഴിമതിയിൽ കുരുങ്ങി ജയിലിലായ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ സഹോദരൻ ഷഹബാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലിം ലീഗ്-നവാസിനെ (പി.എം.എൽ-എൻ) പിറകിലാക്കിയാണ് ഇംറാെൻറ തഹ്രീകെ ഇൻസാഫ് പാർട്ടി കുതിക്കുന്നത്. ഒടുവിൽ ലഭ്യമായ ഫലങ്ങളിൽ തഹ്രീകെ ഇൻസാഫ് പാർട്ടി 110 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. 69 സീറ്റുകളിൽ പി.എം.എൽ-എന്നും 38 സീറ്റുകളിൽ ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിയും മുന്നിലാണ്. ഖാദി ഹുസൈൻ അഹ്മദ് നേതൃത്വം നൽകുന്ന ജമാഅത്തെ ഇസ്ലാമി ഉൾപ്പെടുന്ന മുത്തഹിദ മജ്ലിസെ അമൽ ഒമ്പത് സീറ്റുകളിൽ മുന്നേറുന്നു. ഇംറാൻ ഖാെൻറ കക്ഷിയുടെ നേതൃത്വത്തിൽ തൂക്കുമന്ത്രിസഭ വരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ച് പി.എം.എൽ-എൻ ഫലം തള്ളി. 10 കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണം. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ 35 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ മകൻ ബിലാവൽ ഭൂേട്ടാ നേതൃത്വം നൽകുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി ഉൾപ്പെടെ 30ഒാളം പാർട്ടികൾ പാർലമെൻറിലേക്ക് ജനവിധി തേടി. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വയും മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.