പൊന്നാനി: കെ.പി.എസ്.ടി.എ സബ് ജില്ല കമ്മിറ്റി ലോകകപ്പ് ഫുട്ബാൾ സംഘടിപ്പിച്ചു. എ.വി ഹയർ സെക്കൻഡറി സ്കൂളിൽ കൗൺസിലർ ഉണ്ണികൃഷ്ണൻ പൊന്നാനി ഉദ്ഘാടനം ചെയ്തു. ഫൈസൽ അധ്യക്ഷത വഹിച്ചു. പുന്നക്കൽ സുരേഷ് സമ്മാനദാനം നിർവഹിച്ചു. ടി. പ്രജിത്കുമാർ, ദിപു ജോൺ, കെ. ജയപ്രകാശ്, പ്രദീപ്, കെ.എം. ജയനാരായണൻ, മനോജ്, ശ്രീദേവി, സലൂജ, ഫസീല, കെ. അസ്മി, ബൈജു വിൻസൻറ് എന്നിവർ നേതൃത്വം നൽകി. വിജയികൾ: യു.പി വിഭാഗം: ധനഞ്ജയ് (എ.വി.എച്ച്.എസ് പൊന്നാനി), മുഹമ്മദ് സിദാൻ (ജി.എച്ച്.എസ്.എസ് മാറഞ്ചേരി). ഹൈസ്കൂൾ ആൻഡ് ഹയർ സെക്കൻഡറി വിഭാഗം -പി.ഐ. ഇൻഷാൽ (വന്നേരി എച്ച്.എസ്.എസ് പെരുമ്പടപ്പ്), പി.ഐ. ഇൻസാം (എം.ഇ.എസ്.എച്ച്.എസ്.എസ് പൊന്നാനി). വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. പടം...tirp7 പൊന്നാനി ഉപജില്ല കെ.പി.എസ്.ടി.എ ലോകകപ്പ് ക്വിസ് മത്സര വിജയികൾക്ക് പുന്നക്കൽ സുരേഷ് സമ്മാനം നൽകുന്നു പ്രതിഷേധ കൂട്ടായ്മ വെളിയങ്കോട്: 'വർഗീയ ശക്തികൾ നാടിന് ആപത്ത്' മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംഘ്പരിവാർ സംഘടന ഭീഷണിയിൽ നോവൽ പിൻവലിച്ച ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘടനയെ നിരോധിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ കമ്മിറ്റിയംഗം സുനിൽ കാരാട്ടേൽ ഉദ്ഘാടനം ചെയ്തു. നിരവധി പേർ വർഗീയത തുലയട്ടെയെന്ന് എഴുതി പ്രതിഷേധം രേഖപ്പെടുത്തി. സബീഷ്, പ്രബീ, അമൽ ദേവ്, യദു എന്നിവർ നേതൃത്വം നൽകി. പടം...tirp8 വെളിയങ്കോട് നടന്ന പ്രതിഷേധ കൂട്ടായ്മ സി.പി.എം ഏരിയ കമ്മിറ്റിയംഗം സുനിൽ കാരാട്ടേൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.