ജീവിതാനുഭവങ്ങൾ പകർന്ന് വീൽചെയർ മോട്ടിവേറ്റർ ഗണേഷ് കൈലാസ്

കല്ലടിക്കോട്: തീക്ഷ്ണമായ ജീവിതാനുഭവത്തിലൂടെയും മോട്ടിവേഷൻ ക്ലാസുകളിലൂടെയും ശ്രദ്ധേയനായ വീൽചെയർ മോട്ടിവേഷൻ സ്പീക്കർ ഗണേഷ് കൈലാസ് വിദ്യാർഥികളുമായി സംവദിക്കാൻ എത്തി. ദർശന കോളജ് വിദ്യാർഥികൾക്കും കരിമ്പ ഗവ. ഹൈസ്‌കൂൾ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റിനുമായി കല്ലടിക്കോട് ജനമൈത്രി പൊലീസ് സംഘടിപ്പിച്ച മോട്ടിവേഷൻ പ്രോഗ്രാമാണ് കോളജ് ഹാളിൽ നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാന്ത്വന ചികിത്സാലയങ്ങളിലും വീൽചെയറിൽ സഞ്ചരിച്ച് വാക്കുകളിലൂടെ പ്രചോദിപ്പിക്കുന്ന തിരക്കിലാണ് ഗണേഷ്. ജീവിതം തകര്‍ക്കാനെത്തിയ വാഹനാപകടത്തി‍​െൻറ ഓര്‍മകളില്‍ ഒരുനിമിഷം പോലും തളരാനും തോല്‍ക്കാനും തയാറാകാത്ത മനസ്സും ശരീരവുമായാണ് ഗണേഷ് വിദ്യാർഥികൾക്ക് പ്രചോദനമാകുന്നത്. വാഹനാപകടത്തിൽ അരക്കുതാഴെ ചലനമറ്റ കിടപ്പിന് ശേഷമായിരുന്നു ജീവിതത്തിലേക്ക് ഗണേഷി‍​െൻറ വിസ്മയകരമായ തിരിച്ചുവരവ്. ഇപ്പോൾ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും എങ്ങനെ നേരിടാമെന്നു പറഞ്ഞു കൊടുക്കുമ്പോൾ ഗണേഷി‍​െൻറ വാക്കുകൾക്ക് കുട്ടികളിലും മുതിർന്നവരിലും സ്വീകാര്യത ഏറുകയാണ്. കല്ലടിക്കോട് എസ്.ഐ മനോജ് കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ജോ. സെക്രട്ടറി രാജേഷ് കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ രാധാകൃഷ്ണൻ, ജനമൈത്രി സി.ആർ.ഒ രാജ്നാരായണൻ, പ്രസിഡൻറ് സമദ് കല്ലടിക്കോട്, വൈസ് പ്രസിഡൻറ് ഐസക് തച്ചമ്പാറ, സി.പി.ഒ. കൃഷ്ണദാസ്, പി.ജി. പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.