കാലവര്‍ഷം: കരുളായിയിലും അമരമ്പലത്തും വൻ നാശം

കരുളായി: കാലവര്‍ഷം ശക്തി കുറഞ്ഞെങ്കിലും കരുളായി, അമരമ്പലം പഞ്ചായത്തുകളില്‍ നാശനഷ്ടം തുടരുന്നു. പല വീടുകളും വെള്ളം നിറഞ്ഞും ഉറവ പൊടിഞ്ഞും അപകട ഭീഷണിയിലാണ്. കരുളായി പഞ്ചായത്തിലെ മുല്ലപ്പള്ളിയിലുള്ള വാരിയംകുന്ന് അഷ്‌റഫി​െൻറ വീടി​െൻറ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഇടിഞ്ഞുവീണത്. അഷ്‌റഫി‍​െൻറ പഴക്കം ചെന്ന വീടി​െൻറ അടുക്കളയുടെ ഭാഗമാണ് തകര്‍ന്നത്. വീടിന് ഏറെ പഴക്കമുള്ളതിനാല്‍ ബാക്കി ഭാഗവും ഏത് നിമിഷവും തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട്‌ വീടിന് സമീപത്തെ സംരക്ഷണഭിത്തി തകര്‍ന്നു. ചുള്ളിയോട് കാരക്കുളം പൊന്‍വേലില്‍ പൊന്നച്ച​െൻറ വീടി​െൻറ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. രണ്ടുവര്‍ഷം മുമ്പാണ് വീടും അനുബന്ധമായി സംരക്ഷണ ഭിത്തിയും നിർമിച്ചത്. സംരക്ഷണ ഭിത്തി തകര്‍ന്നത് വീടിനും ഭീഷണിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.