കാലവർഷക്കെടുതി; വീടുകൾ തകർന്നു

ഒറ്റപ്പാലം: ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്നു. ഒറ്റപ്പാലം താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ കാലവർഷക്കെടുതി മൂലമുള്ള നാശനഷ്ടങ്ങളുടെ വിവരം വന്നുകൊണ്ടിരിക്കയാണ്. ലക്കിടി കുന്നുംപുറം കോട്ടയിൽ ദേവയാനിയുടെ ഓടിട്ട വീടിനു മുകളിൽ മരം വീണതിനെ തുടർന്ന് പൂർണമായും തകർന്നു. മുളഞ്ഞൂർ നെല്ലിക്കുറുശ്ശി വടക്കഞ്ചേരി പറമ്പിൽ ഹരിനാരായണ‍​െൻറ വീട് ഭാഗികമായി തകർന്നതും മരം വീണാണ്. ലക്കിടി രണ്ട് വില്ലേജിൽ കാളിയുടേതുൾെപ്പടെ ലക്കിടി പ്രദേശത്തു മാത്രം പത്തോളം വീടുകൾക്ക് നാശമുണ്ടായിട്ടുണ്ട്. ഒറ്റപ്പാലം വരോട് ചീനിക്കപ്പറമ്പിൽ ഹസ്സ‍​െൻറ വീടിന് മുകളിലേക്ക് മരം ചാഞ്ഞ് ഏതുനിമിഷവും അപകടം സംഭവിക്കാൻ സാധ്യതയുള്ളതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡിൽ കാരാട്ടിൽ രാധാകൃഷ്ണ​െൻറ വീടി‍​െൻറ അടുക്കള ഭാഗം തകർന്നു. വേങ്ങശ്ശേരി അകവണ്ട നെച്ചിക്കോട്ടിൽ ശിവദാസ‍​െൻറ വീടി‍​െൻറ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.