അംഗൻവാടി കെട്ടിടോദ്ഘാടനം

കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പാറമ്മലങ്ങാടി കടുങ്ങല്ലൂർ അംഗൻവാടിക്ക് സ്വന്തമായി നിർമിച്ച പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം സി. മമ്മുട്ടി എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ അധ്യക്ഷത വഹിച്ചു. 35 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്നു ഈ അംഗൻവാടി. നാട്ടുകാരനായ കൊടലിൽ കുഞ്ഞിച്ചു ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് ജില്ല പഞ്ചായത്ത് നൽകിയ തുകയുപയോഗിച്ചാണ് അംഗൻവാടിക്ക് കെട്ടിടം നിർമിച്ചത്. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എ. റസാഖ്, വാർഡംഗം മുഹമ്മദ് ഇഖ്ബാൽ, സീനത്ത് കുന്നത്ത്, ജമീല, രജിത, വി.പി. കരീം, അലി പാറയിൽ, മോഹൻദാസ്, ഉമ്മുസൽമ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.