ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു

ലോറി നിയന്ത്രണംവിട്ട് ബൈക്കിലിടിച്ചു കൊളത്തൂർ: പാങ്ങ് ചേണ്ടി താണിക്കോട് പൂക്കോട് റോഡിൽ കല്ല് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലിടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികൻ പാങ്ങ് ചന്ദനപ്പറമ്പിൽ തലാപ്പിൽ മുജീബിനെ (38) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10നായിരുന്നു അപകടം. പൂക്കോട് ഭാഗത്തുനിന്ന് ചെങ്കൽ കയറ്റിയ ലോറി ചേണ്ടി ഭാഗത്തേക്ക് വരികയായിരുന്നു. താണിക്കോട് ഇറക്കത്തിലാണ് നിയന്ത്രണം വിട്ടത്. ഇവിടെ മുമ്പും പല തവണ ലോറികൾ അപകടത്തിൽപെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.