ഭവനരഹിതര്‍ക്ക് 250 വീടുകൾ; അമ്പതെണ്ണം പൂർത്തിയായി

തേഞ്ഞിപ്പലം: നേടിയ വിജ്ഞാനത്തെ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്താനുള്ള ശേഷി ആര്‍ജിക്കാനാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതെന്നും പാഠ്യപദ്ധതിയില്‍ നിന്ന് ലഭ്യമാകാത്ത കഴിവുകൾ നേടാനുള്ള പ്രസ്ഥാനമായി എൻ.എസ്.എസിനെ കണക്കാക്കാമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭവനരഹിതര്‍ക്ക് 250 വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന കാലിക്കറ്റ് സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം പദ്ധതി അനുസരിച്ച് നിര്‍മിച്ച അമ്പതാമത് വീടി​െൻറ താക്കോല്‍ദാനം വളയംകുളം അസ്സബാഹ് കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 250 വീടുകളും ഗുണഭോക്താക്കള്‍ക്ക് ഈ വര്‍ഷാവസാനത്തോടെ നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വീടുകള്‍ നിര്‍മിക്കുന്നത്. ആഗസ്റ്റ് 15ഓടെ നൂറ് വീടുകള്‍ കൈമാറുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റര്‍ പി.വി. വല്‍സരാജന്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വി.കെ. അബൂബക്കര്‍, പ്രോഗ്രാം ഓഫിസര്‍ കെ.യു. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസന്‍ അധ്യക്ഷത വഹിച്ചു. ഗുണഭോക്താവായ മുഹമ്മദ് കോക്കൂര്‍ താക്കോല്‍ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.