പൂക്കോട്ടുംപാടം: കവളമുക്കട്ട വേങ്ങാപരതയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ചോക്കാട് ഇല്ലിക്കല്‍ ഫസീലയും ഭര്‍ത്താവ് ഡാനി വാക്കേകണ്ടത്തിലും സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയാണ് നശിപ്പിച്ചത്. നാലേക്കേറാളം വരുന്ന സ്ഥലത്ത് 2500ല്‍പരം വാഴയാണ് കൃഷി ചെയ്തത്. 350ഓളം വാഴകള്‍ നശിപ്പിച്ചു. ന്യൂ അമരമ്പലം സംരക്ഷിത വനമേഖലയില്‍നിന്ന് ചെരങ്ങാതോട് വഴിയാണ് കാട്ടാന ഇവിടെയെത്തിയത്. കൃഷിയിടത്തിന് ചുറ്റും സ്വകാര്യ വ്യക്തികള്‍ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഉണങ്ങിയ മരക്കൊമ്പുകള്‍കൊണ്ട് വേലി തകര്‍ത്ത ശേഷമാണ് കാട്ടാന എത്തിയത്. ഓണ വിപണിക്ക് വിളവെടുക്കാന്‍ പാകമായ നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാട്ടാന ഇറങ്ങുന്നതിന് ഏറുമാടം കെട്ടി രാത്രികളില്‍ കാവലിരിക്കുക പതിവായിരുന്നു. ആനയിറങ്ങിയ ദിവസം രാത്രി നല്ല മഴയായതിനാല്‍ കാവലിരുന്നില്ല. കഴിഞ്ഞ വർഷവും ഈ പ്രദേശങ്ങളില്‍ കാട്ടാന വ്യാപകമായി വിളകള്‍ നശിപ്പിച്ചിരുന്നു. കൃഷി വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഫോട്ടോ ppm4 കവളമുക്കട്ട വേങ്ങാപരതയില്‍ ഡാനി വാക്കേകണ്ടത്തിെൻറ വാഴകൃഷി കാട്ടാന നശിപ്പിച്ച നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.