ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല -പി.വി. അബ്​ദുൽ വഹാബ് എം.പി

നിലമ്പൂർ: ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി. മുൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദി‍​െൻറ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തി‍​െൻറ പ്രകാശന ചടങ്ങിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ത‍​െൻറ വസതിയിലേക്ക് യുവമോർച്ച നടത്തിയ സമരത്തെ രാഷ്ട്രീയ സമരമായാണ് കാണുന്നത്. ലോകത്ത് മുസ്ലിംകൾക്ക് അന്തസ്സും അഭിമാനത്തോടും കൂടി ജീവിക്കാൻ കഴിയുന്നത് ഇന്ത്യയിലാണ്. മുസ്ലിം രാഷ്ട്രങ്ങളിൽ സഞ്ചരിച്ച ഒരു വ്യക്തി എന്ന നിലക്ക് ഇത് വ്യക്തമായി പറയാൻ കഴിയും. രാജ്യെത്ത ജനാധിപത്യത്തെ തകർക്കുന്ന ഫാഷിസ നിലപാടുകൾക്കെതിരെയാണ് താൻ സംസാരിച്ചത്. ഇന്ത്യൻ ഭരണഘടന ആരുടെയും ഔദാര്യമല്ല. എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കി നിർമിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. സംഘ്പരിവാർ ശക്തികൾ ഭരണഘടനയെ തള്ളി പറഞ്ഞവരാണ്. പ്രതികരിക്കുന്നവരെ പ്രതിഷേധം കൊണ്ട് വായടപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല. മഹാരാജാസ് കോളജിലുണ്ടായ സംഭവം ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.