നെല്ല് സംഭരണം പൂർത്തിയായി; ഈ സീസണിൽ സംഭരിച്ചത് 4.83 ലക്ഷം മെട്രിക് ടൺ

കെ. മുരളി കുഴൽമന്ദം: ഈ സീസണിൽ സംസ്ഥാനത്ത് സപ്ലൈകോ നെല്ല് സംഭരണം പൂർത്തിയായി. താങ്ങുവില നൽകി 4.83 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ആലപ്പുഴ ജില്ലയിൽനിന്നാണ് കൂടുതൽ സംഭരിച്ചത് -1.54 ലക്ഷം മെട്രിക് ടൺ. കുറവ് കണ്ണൂരിലും -399 മെട്രിക് ടൺ. പ്രധാന നെല്ല് ഉൽപാദന ജില്ലയായ പാലക്കാടുനിന്ന് 1.51 ലക്ഷം മെട്രിക് ടണ്ണാണ് സംഭരിക്കാൻ കഴിഞ്ഞത്. 2016-17 സീസണിൽ 4.52 ലക്ഷം മെട്രിക് ടണ്ണായിരുന്നു സപ്ലൈകോ സംഭരിച്ചത്. ഈ സീസണിൽ 0.31ലക്ഷം ടൺ കൂടുതൽ സംഭരിച്ചു. 1052 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്തതായി സപ്ലൈകോ അധികൃതർ പറഞ്ഞു. 76 കോടി രൂപയാണ് ഇനി നൽകാനുള്ളത്. ഇത് ഉടൻ നൽകും. ഒക്ടോബർ ഒന്ന് മുതൽ ജൂൺ 30 വരെയാണ് സപ്ലൈകോയുടെ സംഭരണകാലം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി നെല്ല് സംഭരിച്ച ഉടൻ കർഷകർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ തുക നൽകി. കർഷകർക്ക് വേഗത്തിൽ പണം ലഭ്യമാക്കുന്നതിനായി ആറ് ജില്ല സഹകരണ ബാങ്കുകളും ഒമ്പത് പൊതുമേഖല ബാങ്കുകളും ഉൾെപ്പടെ 15 ധനകാര്യ സ്ഥാപനങ്ങളുമായി സപ്ലൈകോ കരാറിലെത്തിയിരുന്നു. കേന്ദ്രസർക്കാർ രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ സംഭരണം ആരംഭിക്കുന്നത് ഒക്ടോബറിലാണ്. എന്നാൽ, പാലക്കാട് ഉൾെപ്പടെ പല സ്ഥലത്തും ഒന്നാം വിള കൊയ്ത്ത് സെപ്റ്റംബറിൽ ആരംഭിക്കുന്നതിനാൽ നെല്ല് കുറഞ്ഞ നിരക്കിൽ പൊതുവിപണിയിൽ നൽകേണ്ട സാഹചര്യമാണുള്ളത്. 23.30 രൂപയാണ് സർക്കാറി​െൻറ താങ്ങുവില. ഇതിൽ 15.50 രൂപ കേന്ദ്രസർക്കാറി​െൻറ അടിസ്ഥാന താങ്ങുവിലയും 7.80 രൂപ സംസ്ഥാന സർക്കാറി​െൻറ ഇൻസ​െൻറീവുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.