അകമ്പാടം-ഇടിവണ്ണ വളവിൽ അപകടം പതിവ്

നിലമ്പൂർ: നിലമ്പൂർ-നായാടംപൊയിൽ മലയോരപാതയിൽ അകമ്പാടം-ഇടിവണ്ണ വളവിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിമൂന്നോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. റോഡി‍​െൻറ വീതി കുറവും കൊടുംവളവുമാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇവിടെ തോട്ടിലേക്ക് ഓട്ടോ തലകീഴായി മറിഞ്ഞു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. നിലമ്പൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലുണ്ടായിരുന്ന ഇടിവണ്ണ ആദിവാസി കോളനിയിലെ മനോജിനും (28) അപകടത്തിൽ പരിക്കേറ്റു. ഇരുവരുടെയും മുഖത്താണ് പരിക്ക്. ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയുടെ മുൻഭാഗം പൂർണമായി തകർന്നു. വിനോദ സഞ്ചാരികളും ആദിവാസികളും കർഷക കുടുംബങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ദിവസേന സഞ്ചരിക്കുന്ന റോഡാണിത്. ഇടിവണ്ണ ജുമാമസ്ജിദ്, പാറേക്കാട് ക്ഷേത്രം, ഇടിവണ്ണ സ​െൻറ് തോമസ് ദേവാലയം എന്നീ ആരാധനാലയങ്ങളിലേക്ക് പുലർക്കാലെ വിശ്വാസികൾ പ്രാർഥനക്കായി എത്തുന്ന റോഡ് കൂടിയാണിത്. പൊതുമരാമത്ത് വകുപ്പി‍​െൻറ കീഴിലുള്ള റോഡിന് സംരക്ഷണഭിത്തി നിർമിക്കാൻ ഗ്രാമപഞ്ചായത്തിന് അധികാരമില്ല. ഇവിടെ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് (റോഡ്) വിഭാഗത്തിന് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. പൊതുമരാമത്ത് അനുമതി നൽകിയാൽ സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ പറഞ്ഞു. പടം: 2- ഇടിവണ്ണ വളവിൽ തോട്ടിലേക്ക് മറിഞ്ഞ ഓട്ടോ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.