പരിശീലനം നല്‍കി

എടക്കര: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന ഭാഗമായി പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ക്ഷീരസഹകരണ സംഘങ്ങളിലെ ഭരണസമതി അംഗങ്ങള്‍ക്ക് . അഞ്ഞൂറേളം കുടുംബങ്ങളാണ് പോത്തുകല്ലില്‍ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ജീവക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ ഏറെ സാധ്യതയുള്ളവരാണ് ക്ഷീരകര്‍ഷകര്‍. ഒാരോ ക്ഷീര കര്‍ഷകനും സ്വീകരിക്കേണ്ട വ്യക്തിഗത സുരക്ഷയെ കുറിച്ചും പരിസര ശുചിത്വത്തെ കുറിച്ചുമായിരുന്നു പരിശീലനം. പോത്തുകല്‍ പഞ്ചായത്തിലെ ഒമ്പത് ക്ഷീരസംഘങ്ങളില്‍ നിന്നായി നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പോത്തുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് അംഗം സി. കരുണാകരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. അരുണ്‍കുമാര്‍ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സിജു, ജോസഫ് ഫ്രാന്‍സിസ്, കെ.സി. ഗോകുല്‍ദാസ്, കെ.എ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.