തിരുനാളിന് ഇന്ന് കൊടിയേറും

കല്ലടിക്കോട്: കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ചിലെ ഇടവക തിരുനാളിന് വ്യാഴാഴ്ച വൈകീട്ട് നാലരക്ക് കൊടിയേറും. പാലക്കാട് രൂപത വികാരി ജനറൽ ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ കൊടിയേറ്റും. ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച ചാവറ കുര്യാക്കോസ് ഏലിയാസി‍​െൻറ തിരുനാൾ ആഘോഷിക്കും. അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം വെള്ളിയാഴ്ച ഫാ. രാജു നെല്ലിശേരി കാർമികനായിരിക്കും. ശനിയാഴ്ച വിശുദ്ധ സെബസ്താനോസി‍​െൻറ തിരുനാൾ ആഘോഷത്തിന് ഫാ. സിബി കുരുത്തി നേതൃത്വം നൽകും. വൈകീട്ട് മൂന്നരക്ക് അമ്പ് പ്രദക്ഷിണം പാലളത്ത്നിന്ന് തുടങ്ങും. വൈകുന്നേരം നാലരക്ക് തിരുസ്വരൂപം എഴുന്നള്ളിക്കും. സ്നേഹവിരുന്ന്, കലാപരിപാടി എന്നിവ ഉണ്ടായിരിക്കും. 14ന് കൊച്ചുത്രേസ്യയുടെ തിരുനാളിന് ഫാ. സി.ജെ. ജോൺ കോട്ടക്കൽ കാർമികനാവും. കെ.സി.വൈ.എം. ഡയറക്ടർ ഫാ. സിജോ കാരിക്കട്ടി തിരുനാൾ സന്ദേശം നൽകും. തുടർന്ന് ചർച്ച് അങ്കണത്തിൽനിന്നും പനയമ്പാടത്തേക്ക് പ്രദക്ഷിണം നടത്തും. സമാപന ആശീർവാദം, വാദ്യമേളം എന്നിവ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.