ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് രജിസ്‌ട്രേഷനും സൗജന്യ വൈദ്യപരിശോധനയും

തിരൂരങ്ങാടി: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ ആവാസ് ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷനും സൗജന്യ വൈദ്യ പരിശോധന ക്യാമ്പും കൊളപ്പുറത്ത് അസി. കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ നൈപുണ്യ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, കൊളപ്പുറം നവകേരള സാംസ്‌കാരിക വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ കൊളപ്പുറം ആസാദ് ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുന്നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ പങ്കെടുത്തു. എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുപ്പേരി സുബൈദ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇബ്രാഹിംകുട്ടി കൊളക്കാട്ടിൽ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സോമനാഥൻ മാസ്റ്റർ, ലീഡ് ബാങ്ക് മാനേജർ പി. കുഞ്ഞിരാമൻ, അസി. ലേബർ ഓഫിസർ പി. സുഗുണൻ തിരൂരങ്ങാടി എസ്.ഐ ഇ. സുനിൽകുമാർ, സബ് ഇൻസ്‌പെക്ടർ കാരയിൽ വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലൈഖ മജീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കല്ലൻ റിയാസ്, പുനത്തിൽ ഷൈലജ, പി.ടി.എ പ്രസിഡൻറ് കല്ലൻ റഷീദ്, എം.കെ. സതീഷ് ബാബു, എ.കെ. കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ ആവാസ് ഇൻഷുറൻസ് പദ്ധതി രജിസ്‌ട്രേഷനും വൈദ്യ പരിശോധന ക്യാമ്പും കൊളപ്പുറത്ത് അസി. കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.