മാമ്പുഴ നേർച്ച നാളെ മുതൽ

കരുവാരകുണ്ട്: മാമ്പുഴ ഇർശാദുൽ ഉമ്മ സംഘത്തിന് കീഴിൽ നടത്താറുള്ള അലി ഹസൻ മുസ്‌ലിയാർ ആണ്ടുനേർച്ചയും മതപ്രഭാഷണ പരമ്പരയും വെള്ളിയാഴ്ച ആരംഭിക്കുമെന്ന് പ്രസിഡൻറ് ടി. കുഞ്ഞാലൻ, ഖാദി പി. സൈതാലി മുസ്‌ലിയാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴിന് സിയാറത്ത്, ഉദ്ഘാടന സമ്മേളനം എന്നിവ നടക്കും. ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. മതപ്രഭാഷണം, 24, 25 തീയതികളിൽ വനിത സംഗമം, 26ന് കുടുംബ സംഗമം, 27ന് പണ്ഡിത സംഗമം, ദുആ മജ്ലിസ്, മാർച്ച് ഒന്നിന് അന്നദാനം എന്നിവ നടക്കും. ദുആ മജ്ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ നേതൃത്വം നൽകും. തഹ്ഫീദുൽ ഖുർആൻ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി. കുഞ്ഞാലൻ, ടി.എച്ച്. അബ്ദുല്ല ഫൈസി, പി.കെ. കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.