മഴ: ഡി.ജി.സി.എ ആസ്ഥാനത്ത്​ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

കരിപ്പൂർ: കേരളത്തിലെ മഴക്കെടുതിയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു. വിമാനത്താവളം അടച്ചതിനാൽ യാത്ര പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിനാണ് കൺട്രോൾ റൂം. ഡെപ്യൂട്ടി ഡയറക്ടർമാരായ എ.എക്സ് േജാസഫ് (91-9871007874), അതുൽ മൈൻഡോല (91-9999069074), കൗഷിക് മുഖേപധ്യായ (91-8586094546), ബ്രിജേഷ് കുമാർ( 91-9717307448), നന്ദൻ ശ്രീവാസ്തവ ( 91-9990474145) എന്നിവരാണ് കൺട്രോൾ റൂമിലുള്ളത്. അതേസമയം, നെടുമ്പാശ്ശേരി പ്രവർത്തിക്കാത്തതിനാൽ കരിപ്പൂരിൽ നിന്ന് വിമാനങ്ങൾക്ക് അധിക സർവിസ് നടത്തുന്നതിനും ഡി.ജി.സി.എ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഇത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ കരിപ്പൂരിൽ നിന്ന് സർവിസ് നടത്തിയിരുന്നു. കൂടാതെ, രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ൈസനിക വിമാനങ്ങളും കരിപ്പൂരിെലത്തുന്നുണ്ട്. പകൽ 12നും ൈവകീട്ട് എട്ടിനും ഇടയിൽ ആറ് വിമാനങ്ങൾക്ക് വരെ കരിപ്പൂരിൽ നിന്ന് സർവിസ് നടത്താമെന്ന് വിമാനത്താവള ഡയറക്ടറും അറിയിച്ചിട്ടുണ്ട്. േകാഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങൾക്ക് സർവിസ് നടത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.