പ്രോവിഡൻറ്​ ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

കോട്ടക്കൽ: പെൻഷൻ 3000 രൂപയാക്കണമെന്നും നിലവിലെ ക്ഷേമ പെൻഷനുകളിൽ പി.എഫ് പെൻഷൻ ഉൾപ്പെടുത്തണമെന്നും പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കലിൽ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തി​െൻറ പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എഫ്. പെൻഷൻ കേന്ദ്രസർക്കാർ വർധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ പെൻഷനുകളും വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ടി.പി. ഉണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം. ധർമജൻ റിപ്പോർട്ടും ട്രഷറർ വി.കെ. ചന്ദ്രൻ കണക്കും അവതരിപ്പിച്ചു. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി.പി. ഉണ്ണിക്കുട്ടി (പ്രസി.), എം. ധർമജൻ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.