ചോക്കാട് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ^സി.പി.എം

ചോക്കാട് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം -സി.പി.എം കാളികാവ്: ചോക്കാട് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സി.പി.എം. ഏത് അന്വേഷണത്തിനും തയാറാണെന്ന് ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം ഏരിയ സെക്രട്ടറിയും ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്കുമായ ഇ. പത്മാക്ഷന്‍ ബിനാമിയെകൊണ്ട് ജോലിചെയ്യിച്ച് ശമ്പളം കൈപറ്റിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍, ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ദീര്‍ഘാവധിയില്‍ പ്രവേശിക്കുകയും ഒരു രൂപപോലും ശമ്പളമായി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതി​െൻറ തെളിവും രേഖയും ആര്‍ക്കും പരിശോധിക്കാം. മരിച്ചയാളുകളുടെ പേരിലെ പെന്‍ഷന്‍ തുക തിരിമറി നടത്തിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. ഇങ്ങനെ പണം കൈപറ്റിയെന്ന് തെളിയിച്ചാല്‍ ബാങ്കില്‍നിന്ന് പെന്‍ഷന്‍ വിതരണം ചെയ്യുന്ന സംവിധാനംതന്നെ അവസാനിപ്പിക്കാം. കാര്‍ഷികവായ്പകള്‍ അമിത പലിശയിലാക്കിയെന്ന ആരോപണവും ഭാരവാഹികള്‍ നിഷേധിച്ചു. നബാർഡി​െൻറ നിർദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് കാര്‍ഷിക വായ്പ നല്‍കിയത്. റുപ്പേകാര്‍ഡ് ലഭ്യമാവുന്ന മുറക്ക് എല്ലാ കാര്‍ഷിക വായ്പകള്‍ക്കും നബാര്‍ഡ് നിർദേശിക്കുന്ന പലിശയിളവ് നല്‍കും. ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണം മറികടക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യു.ഡി.എഫ് രംഗത്തുവന്നത്. വൈസ് പ്രസിഡൻറ് രാജിവെക്കുന്നതുവരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്‍, ചോക്കാട് ലോക്കല്‍ സെക്രട്ടറി കെ.ടി. മുജീബ്, കെ.എസ്. അന്‍വര്‍, പി.കെ. ഉമ്മര്‍, കാളികാവ് ലോക്കല്‍ സെക്രട്ടറി എന്‍. നൗഷാദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.