നെന്മാറയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്ക്

നെന്മാറ: പോസ്റ്റ് ഓഫിസ് ജങ്ഷനടുത്ത് ശനിയാഴ്ച രാത്രി പത്തോടെയുണ്ടായ ആക്രമണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. വക്കാവ് സ്വദേശികളായ വൈശാഖ് (22), സുരേഷ് (40) എന്നിവർക്കാണ് ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റത്. ബൈക്കുകളിലെത്തിയ ആറുപേരടങ്ങിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വക്കാവിൽ മുമ്പുണ്ടായ സി.പി.എം-കോൺഗ്രസ് സംഘർഷത്തി‍​െൻറ തുടർച്ചയാണ് സംഭവമെന്നാണ് സൂചന. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയമുള്ള ഏതാനും പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.