'ലഹരിമുക്ത ഏലംകുളം' ബോധവത്കരണം സംഘടിപ്പിച്ചു

ഏലംകുളം: സോഷ്യോ എജുക്കേഷനൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ലഹരി മുക്ത ഏലംകുളം' പേരിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു. ഏലംകുളം പാലത്തോൾ എ.യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിശ ഉദ്ഘാടനം ചെയ്തു. കെ. സിറാജുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് വിമുക്തി ജില്ല കോഒാഡിനേറ്റർ പി. ഹരികുമാർ, കെ. രാമൻകുട്ടി എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഓമന ടീച്ചർ, എൻ.എൻ. സെയ്തലവി, പി.കെ. കേശവൻ, എ. മുഹമ്മദ് കുട്ടി, കെ. ദാമു, എം.പി. ജനാർദനൻ, എം. ഹംസകുട്ടി, എ.കെ. മുഹമ്മദ്, എം. മൊയ്തീൻ, ടി. ഷംഷാദ്, എൻ. അബ്ദുൽ അക്ബർ, കെ.എം. ഉമ്മർ, വി. സബീർ, കെ.സി. റഷീദ്, പി. മുഹമ്മദ് സാലിഹ്, എം. മുസ്തഫ, സുബ്രഹ്മണ്യൻ മാസ്റ്റർ, എൻജിനീയർ മുഹമ്മദ് അലി, വി.കെ. അഷ്‌കർ എന്നിവർ സംസാരിച്ചു. വി.കെ.എ. സിദ്ദീഖ് സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.