പ്രതിഷ്ഠദിനം

ചോക്കാട്: മരുതങ്കാട് ശ്രീഅയ്യപ്പ ക്ഷേത്രത്തി​െൻറ നാലാമത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ചുറ്റുവിളക്ക്, ദീപാരാധന, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് നടന്നു. വണ്ടൂർ പുനർജനി നാടൻപാട്ട് സംഘത്തി​െൻറ പ്രത്യേക പരിപാടിയും നടന്നു. പ്രതിഷ്ഠദിന ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. സമീർ തങ്ങൾ പരപ്പനങ്ങാടിയാണ് ഉച്ചക്കുള്ള അന്നദാനത്തിനുള്ള സാമ്പത്തിക സഹായം നൽകിയത്. ക്ഷേത്ര ഭാരവാഹികളായ രാമചന്ദ്രൻ മാസ്റ്റർ, കുഞ്ഞുട്ടൻ കുട്ടശ്ശേരി, ഗോപാലകൃഷ്ണൻ അമ്പലക്കുന്ന്, സുരേന്ദ്രൻ, കുട്ടൻ കൽപകശ്ശേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.