കേരള പ്രീമിയർ ലീഗ് ഫുട്ബാൾ: പോർട്ട് ട്രസ്​റ്റിനെ നാല് ഗോളിന് തകർത്ത് സാറ്റിന് മിന്നും ജയം

തിരൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെതിരെ തിരൂർ സാറ്റിന് രണ്ടാം വിജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പോർട്ട് ട്രസ്റ്റിനെ അവരുടെ ഹോം ഗ്രൗണ്ടിൽ സാറ്റ് മലർത്തിയടിച്ചത്. തിരൂരിൽ നേരത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കും പോർട്ട് ട്രസ്റ്റ് തിരൂരിനോട് പരാജയപ്പെട്ടിരുന്നു. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സാറ്റ് മികച്ച കളി പുറത്തെടുത്തപ്പോൾ ആതിഥേയർ നിഷ്പ്രഭരായി. 15ാം മിനിറ്റിൽ സയ്യിദാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ പിന്നെ എതിരാളികളുടെ വല ചലിപ്പിക്കാനായില്ല. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ ഉനൈസ് രണ്ടാം ഗോൾ കുറിച്ചു. 35ാം മിനിറ്റിൽ ഫസലുറഹ്മാൻ സ്കോർ മൂന്നായി ഉയർത്തി. 45ാം മിനിറ്റിൽ മുഹമ്മദ് അസ്ലം ഗോൾ പട്ടിക പൂർത്തിയാക്കി. മേയ് ആറിന് മലപ്പുറം കോട്ടപ്പടിയിൽ കേരള പൊലീസിനെ സാറ്റ് നേരിടും. തിരൂരിൽ സാറ്റി​െൻറ ഹോം മത്സരത്തിൽ പൊലീസിനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. Photo ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെതിരെ മുന്നേറാനുള്ള സാറ്റ് താരം ഉനൈസി​െൻറ ശ്രമം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.