മൂല്യനിർണയ വേതനം: ക്യാമ്പുകളിൽ സ്വാശ്രയ കോളജ് അധ്യാപകർ പ്രതിഷേധിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അഞ്ച് ജില്ലകളിലായി നടക്കുന്ന പരീക്ഷ മൂല്യനിർണയ ക്യാമ്പുകളിൽ പ്രതിഷേധിക്കാൻ സെൽഫ്-ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ നടന്ന മൂല്യനിർണയ വേതനം കുടിശ്ശികയായവരുടെ കൺെവൻഷനിൽ തീരുമാനം. മേയ് മൂന്ന് മുതലാണ് മൂല്യനിർണയ ക്യാമ്പ് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ടുദിവസം പ്രതിഷേധ ദിനമായും മൂന്നാം ദിവസം മുതൽ സമ്പൂർണമായി ക്യാമ്പ് ബഹിഷ്കരിച്ച് സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുമാണ് തീരുമാനിച്ചത്. മൂല്യനിർണയ വേതനത്തിന് പുറമെ പരീക്ഷ നടത്തിപ്പ് ഇനത്തിലും മൂന്ന് വർഷമായി പലർക്കും വേതനം ലഭിച്ചിട്ടില്ല. ക്യാമ്പിൽ പങ്കെടുക്കേണ്ട പലരെയും അവധിക്കാല ശമ്പളം ലാഭിക്കാൻ മാനേജ്മ​െൻറ് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. മുൻകാലങ്ങളിൽ ക്യാമ്പി​െൻറ അവസാന ദിവസംതന്നെ മുഴുവൻ വേതനം നൽകുകയാണ് പതിവ്. കഴിഞ്ഞ മൂന്നുവർഷമായി ഈ കീഴ്‌വഴക്കം സർവകലാശാല പാലിക്കുന്നില്ലെന്ന് അധ്യാപകർ ആരോപിച്ചു. സ്വാശ്രയ അധ്യാപകർക്ക് സ്പോട്ട് പേയ്മ​െൻറായി വേതനം നൽകണമെന്ന് കൺെവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ഡോ. ജോസ് സെബാസ്റ്റ്യൻ കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രൊവിഡൻറ് ഫണ്ടിനെ കുറിച്ച് മുൻ പി.എഫ് കമീഷണർ ബാലകൃഷ്ണൻ ക്ലാസെടുത്തു. കെ.പി. അബ്ദുൽ അസീസ്, ഇ.എൻ. പത്മനാഭൻ, ടി.വി. ഷീജ, പി.എം. സദാനന്ദൻ, ഷമീർ, എം.പി. റിഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.