അട്ടപ്പാടിയിൽ ഗർഭസ്ഥശിശു മരിച്ചു

അഗളി: അട്ടപ്പാടിയിൽ എട്ടുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു. പുതൂർ മേലെ ചാവടിയൂർ ആദിവാസി ഊരിൽ പഴനിസ്വാമിയുടെയും ശാരദയുടെയും കുട്ടിയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്. കുട്ടിയെ പുറത്തെടുക്കുമ്പോൾ ജീവനില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശാരദയെ കോട്ടത്തറ സർക്കാർ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.