ബസിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

മലപ്പുറം: അമിത വേഗതയിലെത്തിയ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. വേങ്ങര കുന്നുംപുറം പാമങ്ങാടന്‍ നൗഫല്‍ (27), വടക്കയില്‍ ജംഷീര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. കോഴിക്കോട്ടു നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പൊവുകയായിരുന്ന തവക്കല്‍ ബസാണ് അപകടത്തില്‍പെട്ടത്. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ജംഷീറും നൗഫലും സഞ്ചരിച്ച ബൈക്കിനു പിറകില്‍ ഇടിക്കുകയായിരുന്നു. നൂറ് മീറ്ററോളം ബൈക്കിനെ വലിച്ചുകൊണ്ടുപോയി. കിഴക്കേത്തലയില്‍ നിന്നും പ്ലംബിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അപകടം നടന്നയുടൻ ബസ് ഡ്രൈവര്‍ ഓടി രക്ഷിപ്പെട്ടു. ദീര്‍ഘസമയമായി ബസ് ഡ്രൈവര്‍ ഫോണിലായിരുന്നുവെന്നും അമിത വേഗതയിലായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.