സഹ. എംപ്ലോയീസ് സൊസൈറ്റി ചെര്‍പ്പുളശ്ശേരിയില്‍ തുടങ്ങി

ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം പട്ടാമ്പി താലൂക്ക് കോഓപറേറ്റിവ് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ബ്രാഞ്ച് ചെര്‍പ്പുളശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. മലബാര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങിയ ശാഖ പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് പി. രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ജയമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിക്ഷേപം സ്വീകരിക്കല്‍ പി.എ. ഉമ്മറും വായ്പ വിതരണം പാലക്കാട് സഹ. ജെ.ആര്‍ എം.കെ. ബാബുവും നിർവഹിച്ചു. കെ.സി.ഇ.യു ജില്ല സെക്രട്ടറി പി. മനോമോഹനന്‍, പി. അബ്ദുൽ ഖാദർ, വിവിധ ബാങ്ക് പ്രസിഡൻറുമാരായ യു.കെ. മുഹമ്മദ്, എന്‍. സേതുമാധവൻ, കെ. ഉണ്ണികൃഷ്ണന്‍, പി. രാധാകൃഷ്ണന്‍, വൈസ് പ്രസിഡൻറ് വി.സി. ഉണ്ണികൃഷ്ണന്‍, സംഘം അസി. സെക്രട്ടറി എം.എം. വിമല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.