സംസ്കൃതി സ്​റ്റുഡൻറ് ക്ലബ്​ ലോഗോ പ്രകാശനം

ചെർപ്പുളശ്ശേരി: 'ഉത്തരവാദിത്ത പരിസ്ഥിതി പ്രവർത്തനം വിദ്യാർഥികളിലൂടെ' മുദ്രാവാക്യമുയർത്തി അടക്കാപുത്തൂർ പരിസ്ഥിതി കൂട്ടായ്മ സംസ്കൃതി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന സ്റ്റുഡൻസ് ക്ലബി​െൻറ ലോഗോ പ്രകാശനം ഒറ്റപ്പാലം െറസ്റ്റ് ഹൗസിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. പി. ഉണ്ണി എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജേഷ് അടക്കാപുത്തൂർ, കെ. ജയദേവൻ, സി.വി. വാസുദേവനുണ്ണി, ഉദയൻ കാറൽമണ്ണ, സി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പാലക്കാട് ജില്ലയിലെ 100 സ്കൂളുകളിൽനിന്ന് 10 വിദ്യാർഥികളടക്കം 1000 വിദ്യാർഥികളെ അംഗമാക്കിയാണ് ക്ലബ് പ്രവർത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.