സപര്യ^2018 സർഗോത്സവം ചളവറയിൽ തുടങ്ങി

സപര്യ-2018 സർഗോത്സവം ചളവറയിൽ തുടങ്ങി ചെർപ്പുളശ്ശേരി: സപര്യ-2018 സർഗോത്സവം ചളവറയിൽ തുടങ്ങി. ഭാരതീയ കലകളെ പുതുതലമുറക്ക് പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ സ്ഥാപനമായ സ്പിക്മാകെ നോർത്ത് കേരള ചാപ്റ്ററും ചളവറ പഞ്ചായത്തും സംയുക്തമായാണ് ജില്ലതല പരിപാടി സർഗോത്സവം സംഘടിപ്പിച്ചത്. ചളവറ ഹയർ സെക്കൻഡറി സ്കൂളിൽ അരംഭിച്ച പരിപാടി മേയ് രണ്ടുവരെയാണ്. 350ലേറെ വിദ്യാർഥികൾക്കാണ് ദേശീയതലത്തിൽ ശ്രദ്ധേയരായ കലാകാരന്മാർ പരിശീലനം നൽകുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് പരിശീലനം. അരൂപ ലാഹിരി (ഭരതനാട്യം), സ്നേഹ ശശികുമാർ (കുച്ചിപ്പുടി), ഉത്തര അന്തർജനം (ഒഡീസി), ആരതി ശങ്കർ ശർമ (കഥക്), കലാമണ്ഡലം കൃഷ്ണപ്രിയ (മോഹിനിയാട്ടം), കെ.ആർ. ബാബു (ചുവർചിത്രം), കെ. ജയകൃഷ്ണൻ (മൃദംഗം), രതീഷ് പി.ആർ (കർണാടക സംഗീതം), ആർ. മേയ്യാർ (കളിമൺ ശിൽപ നിർമാണം) എന്നിവരാണ് പരിശീലകർ. തുടർന്ന് എല്ലാ ദിവസവും പരിശീലകരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് അവസാന ദിനമായ മേയ് രണ്ടിന് ചുവർചിത്രം, കളിമൺ ശിൽപം എന്നിവയുടെ പ്രദർശനം, പരിശീലനത്തിൽ പങ്കാളികളായ കുട്ടികളുടെ നൃത്താവതരണം എന്നിവയും അരങ്ങേറും. ആദ്യ ദിനത്തിൽ ആരതി ശങ്കർ ശർമയുടെ കഥക് നൃത്തം അരങ്ങേറി. രണ്ടാംദിനമായ ഞായറാഴ്ച സ്നേഹ ശശികുമാറി​െൻറ കുച്ചിപ്പുടി അരങ്ങേറും. സ്പിക്മാകെ നോർത്ത് കേരള ചാപ്റ്റർ പ്രതിനിധി പരമേശ്വരൻ, പഞ്ചായത്ത് പ്രസിഡൻറ് പി. വത്സല, വൈസ് പ്രസിഡൻറ് സി. ഉണ്ണികൃഷ്ണൻ, അധ്യാപകരായ കെ. രാമദാസ്, പി.കെ. അനിൽകുമാർ, പി. സുരേഷ് ബാബു എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ക്യാമ്പിൽ ജില്ലയിലെ മുന്നൂറോളം കുട്ടികളാണ് പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.