സര്‍ട്ടിഫിക്കറ്റ് വിതരണവും കാമ്പസ് സെലക്ഷനും

നിലമ്പൂർ: ജന്‍ശിക്ഷ സന്‍സ്ഥാനിന് കീഴില്‍ വിവിധ മേഖലകളില്‍ പരിശീലനം നേടിയവര്‍ക്കായി സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരി‍​െൻറ ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതിക്ക് കീഴില്‍ എന്‍.യു.എല്‍.എം പദ്ധതിയില്‍ തൊഴില്‍ പരിശീലനം നേടിയവര്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീൺ കൗശല്യാ യോജന പദ്ധതിയില്‍ പരിശീലനം നേടിയവരും പരിപാടിയില്‍ സംബന്ധിച്ചു. ആറുമാസത്തെ തൊഴില്‍ പരിശീലനം നേടിയ 66 പേര്‍ക്കാണ് സെലക്ഷന്‍ നടത്തിയത്. ഇന്‍ഡസ് മോട്ടോര്‍സുമായി സഹകരിച്ചായിരുന്നു കാമ്പസ് ഇൻറര്‍വ്യൂ. ചടങ്ങില്‍ പി.വി. അലിമുബാറക്, എന്‍.യു.എല്‍.എം സംസ്ഥാന കോഒാഡിനേറ്റര്‍ പി. രാജേഷ് കുമാര്‍, ബ്ലോക്ക് കോഒാഡിനേറ്റര്‍ ശ്രീയേഷ്, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ, വൈസ് ചെയര്‍മാന്‍ സമദ് ചീമാടന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.