കോൺഗ്രസ് ബന്ധം: കരട് രാഷ്​ട്രീയ പ്രമേയത്തിൽ കൊണ്ടുവന്ന ഭേദഗതി തള്ളി

കൊല്ലം: കോൺഗ്രസ് ബന്ധമാവാം എന്ന് സി.പി.ഐ കരട് രാഷ്ട്രീയ പ്രമേയത്തിൽ ചേർക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന ഭേദഗതി തള്ളി. കോൺഗ്രസി​െൻറ പേരെടുത്ത് പറയാതെ, വിശാല മതേതര, ജനാധിപത്യ, ഇടതു പൊതുവേദിക്ക് ആഹ്വാനം ചെയ്യുന്ന പ്രമേയമായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. ശനിയാഴ്ച കമീഷൻ ചർച്ച പൂർത്തിയാക്കി റിപ്പോർട്ട് പാർട്ടി കോൺഗ്രസ് മുമ്പാകെ സമർപ്പിച്ചു. എന്നാൽ, ഭൂരിഭാഗം പ്രതിനിധികളും കോൺഗ്രസ് ബന്ധത്തിൽ വ്യക്തത വേണമെന്ന ആവശ്യം സമ്മേളനത്തിൽ ഉയർത്തിയിരുന്നു. അതി​െൻറ അടിസ്ഥാനത്തിലാണ് കോൺഗ്രസുമായി ധാരണയാവാമെന്ന ഭേദഗതി നിർദേശിക്കപ്പെട്ടത്. എന്നാൽ, ഒരോ സംസ്ഥാനത്തും പ്രാദേശികമായി ധാരണയാവാമെന്ന കാര്യം ചേർത്തിട്ടുണ്ട്. പാർട്ടി നിലപാട് വളരെ വ്യക്തമാണെന്നും ആശയക്കുഴപ്പത്തി​െൻറ ആവശ്യമില്ലെന്നുമാണ് നേതൃത്വത്തി​െൻറ നിലപാട്. എല്ലാ മതേതര കക്ഷികളുടെയും വിശാല പൊതുവേദി എന്ന് പറയുമ്പോൾതന്നെ കക്ഷികളേതെന്ന കാര്യം വ്യക്തമാണ്. അതിൽ കോൺഗ്രസിനെ പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ ഡി.എം.കെയെ എന്തുകൊണ്ട് പേര് പറഞ്ഞുകൂടാ എന്ന് ചോദിച്ചുകൂടേയെന്ന് വാർത്താസമ്മേളനത്തിൽ പാർട്ടി ദേശീയ സെക്രട്ടറി ഷമിം ഫൈസി പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ വിശാല പൊതുവേദിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന്, അവർ പല സന്ദർഭങ്ങളിലും മതേതര നിലപാടെടുക്കുന്നുണ്ടെങ്കിലും ഭരണവർഗ പാർട്ടി എന്നനിലയിൽ ഏകാധിപത്യ പ്രവണത കാണിക്കുന്നു. അത് അംഗീകരിക്കാനാവില്ല. അവർക്ക് പൊതുവിഷയങ്ങളിൽ സെമിനാറിനോ ധർണക്കോ വരാം. എതിർപ്പുണ്ടാവില്ലെന്നായിരുന്നു മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.