മകളുടെ വിവാഹം നന്മയുടെ ആഘോഷമാക്കി പ്രവാസി

തിരൂർ: മകളുടെ വിവാഹത്തിനൊപ്പം നാല് നിർധനരുടെ വിവാഹസ്വപ്നംകൂടി സഫലമാക്കി പ്രവാസിയുടെ കാരുണ്യം. തിരൂർ അന്നാര വള്ളിയേങ്ങൽ മുഹമ്മദ്കുട്ടിയെന്ന ഖത്തർ കുഞ്ഞിമോൻ ഹാജിയാണ് മാതൃക വിവാഹം ഒരുക്കിയത്. ഞായറാഴ്ച മകൾ ഫസ്നയുടെ വിവാഹം നടക്കാനിരിക്കെ ശനിയാഴ്ച മറ്റ് രണ്ട് വിവാഹങ്ങൾകൂടിയാണ് മുഹമ്മദ്കുട്ടി നടത്തിയത്. മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടേയും വിവാഹം. ചെമ്പ്ര സ്വദേശി പരേതനായ മുണ്ടേക്കാട്ട് ഹസൈനാറി​െൻറ മകൾ അനീഷയും ആലങ്കോട് കളയാടത്ത് ജമാലുദ്ദീനും ബി.പി അങ്ങാടി സ്വദേശി സി.പി. സീനത്തും തിരൂർ പയ്യനങ്ങാടി സ്വദേശി ബാബു റഹ്മാനുമാണ് ഇദ്ദേഹത്തി‍​െൻറ കാരുണ്യത്തിൽ ജീവിത പങ്കാളികളായത്. വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും സ്വർണാഭരണങ്ങളും വിവാഹചെലവും കുഞ്ഞിമോൻ ഹാജി വഹിച്ചു. വധൂവരന്മാരുടെ കൂടെ വന്നവരെ സ്വീകരിച്ച് ഹാളിലേക്ക് ആനയിക്കാനും ഭക്ഷണത്തിന് ക്ഷണിക്കാനും മുന്നിൽനിന്നതും ഹാജിയായിരുന്നു. മകൾ ഫസ്നയുടെ വിവാഹം ഞായറാഴ്ച ഖത്തർ ഓഡിറ്റോറിയത്തിൽ നടക്കും. ചെമ്പ്ര സ്വദേശി അലയാറ്റിൽ മുഹമ്മദലി ഹാജിയുടെ മകൻ റാഷിദാണ് വരൻ. ഏതാനും വർഷം മുമ്പ് ഖത്തർ ഓഡിറ്റോറിയം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 10 യുവതീയുവാക്കളുടെ വിവാഹവും കുഞ്ഞിമോൻ ഹാജി നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.