ചെയർമാൻ പദവി വെച്ചുമാറ്റം: അഡ്വ. എസ്. ഗിരീഷ് രാജിവെച്ചു

തിരൂർ: തിരൂർ നഗരസഭയിൽ ചെയർമാൻ പദവി ടി.ഡി.എഫുമായി (തിരൂർ െഡവലപ്മ​െൻറ് ഫോറം) വെച്ചുമാറുന്നതിന് സി.പി.എമ്മിലെ അഡ്വ. എസ്. ഗിരീഷ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നഗരസഭ സെക്രട്ടറി വിനു സി. കുഞ്ഞപ്പന് രാജി നൽകിയത്. ഉപാധ്യക്ഷ മുനീറ കിഴക്കാംകുന്നത്തിനാണ് ചുമതല. രാജി വിവരം തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിന് വിധേയമായി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും. ഇനിയുള്ള രണ്ടുവർഷം ചെയർമാൻ പദവി ടി.ഡി.എഫിനാണ്. നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ കെ. ബാവയാണ് ടി.ഡി.എഫ് നോമിനി. എന്നാൽ, പദവിമാറ്റത്തിൽ സി.പി.എമ്മിനകത്ത് കനത്ത പ്രതിഷേധമുണ്ട്. ഒരു കൗൺസിലർ രാജിക്ക് വരെ ഒരുങ്ങിനിൽക്കുകയാണ്. അതിനാൽ ചെയർമാൻ തെരഞ്ഞെടുപ്പ് കീറാമുട്ടിയാകാൻ സാധ്യതയുണ്ട്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടി.ഡി.എഫ് ആവശ്യപ്രകാരം സി.പി.എം ചെയർമാൻ പദവി ഒഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.