സ്വലാഹുദ്ദീന്‍ ഫൈസിക്ക്​ പുരസ്​കാരം സമ്മാനിച്ചു

മലപ്പുറം: മികച്ച മുദരിസിനുള്ള മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന് സമ്മാനിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് മര്‍കസുല്‍ ഉലൂമില്‍ നടന്ന ചടങ്ങിൽ ബഷീറലി ശിഹാബ് തങ്ങള്‍ പുരസ്കാരം നൽകി. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, അബൂബക്കര്‍ ദാരിമി പുല്ലാര, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എ.കെ. ആലിപ്പറമ്പ്, കെ.ടി. കുഞ്ഞാന്‍ ചുങ്കത്തറ, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, കെ.പി.എം. അശ്‌റഫ് ഫൈസി, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.