'നാട്ടരങ്ങ്' സാംസ്കാരികോത്സവം നാ​െള തുടങ്ങും

ഷൊർണൂർ: ജ്വാല സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ 'നാട്ടരങ്ങ്' സാംസ്കാരികോത്സവം സംഘടിപ്പിക്കും. ഏപ്രിൽ 29, 30, മേയ് ഒന്ന് തീയതികളിൽ ഇരുപത്തിയാറാം മൈലിലുള്ള വടക്കേക്കര എ.എൽ.പി സ്കൂളിലാണ് പരിപാടി. ഞായറാഴ്ച വൈകീട്ട് അഞ്ചരക്ക് നഗരസഭ ചെയർപേഴ്സൺ വി. വിമലയുടെ അധ്യക്ഷതയിൽ ഡോ. സി.പി. ചിത്രഭാനു ഉദ്ഘാടനം ചെയ്യും. തുടർന്ന് ജ്വാല മെഹ്ഫിൽ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും യുവജന കലാസമിതിയുടെ 'ദാഹം' എന്ന നാടകവും അരങ്ങേറും. തിങ്കളാഴ്ച കുറ്റൂർ രാജു സ്മാരക നാടക സമിതി അവതരിപ്പിക്കുന്ന 'കള്ളൻ' എന്ന നാടകം അരങ്ങേറും. തുടർന്ന് ആറങ്ങോട്ടുകര കലാപാഠശാല 'തളപ്പ്' എന്ന നാടകം അവതരിപ്പിക്കും. മേയ് ഒന്നിന് നടക്കുന്ന സമാപനസമ്മേളനം ഡോ. എം.എൻ. വിനയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'കൂട്ട്' കലാവേദി നാടൻപാട്ട് ദൃശ്യാവിഷ്കരണം നടത്തും. എല്ലാ ദിവസവും പ്രാദേശിക കലാ പ്രതിഭകളുടെ കലാവിരുന്നുകളുമുണ്ടാകുമെന്നും വാർത്ത സമ്മേളത്തിൽ പങ്കെടുത്ത കെ.ടി. ജോർജ്, കെ. മധുസൂദനൻ, മണി എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.