ഡി.വൈ.എഫ്​.​െഎ 24 മണിക്കൂർ ഉപരോധം തുടങ്ങി

മലപ്പുറം: കേന്ദ്രസർക്കാറി​െൻറ യുവജന വിരുദ്ധ, സ്വകാര്യവത്കരണ, വർഗീയ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎ സംഘടിപ്പിച്ച മലപ്പുറം ദൂരദർശൻ കേന്ദ്രം ഉപരോധം തുടങ്ങി. 'ഡി.വൈ.എഫ്.െഎ യുവജന മുന്നേറ്റം' പ്രക്ഷോഭ ഭാഗമായി 24 മണിക്കൂറാണ് ഉപരോധം. സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസി​െൻറ ജനവിരുദ്ധ നയങ്ങൾ തന്നെയാണ് ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ തുടരുന്നതെന്നും മുസ്ലിം ന്യൂനപക്ഷങ്ങളെ തങ്ങൾക്കൊപ്പം നിർത്താൻ മുസ്ലിം ലീഗ് കേരളത്തിൽ വർഗീയത പടർത്തുകയാണെന്നും ഷംസീർ പറഞ്ഞു. ജില്ല പ്രസിഡൻറ് എം.ബി. ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല നവാസ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പി.പി. വാസുദേവൻ, വി.പി. സഖറിയ, വി.പി. അനിൽ, കെ. മജ്നു, വി.പി. സാനു, വി.ടി. സോഫിയ, വി.പി. രജീന, കെ.പി. സുമതി, ടി.കെ. സുൽഫിക്കർ അലി, പി.കെ. മുബഷീർ, പി. ജിജി, ചാർളി കബീർ ദാസ്, മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.