രണ്ടുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

എടപ്പാള്‍: . കാലടി പൂച്ചാകുന്നത്ത് വ്യാഴാഴ്ച ഉച്ചയോെടയാണ് സംഭവം. പൂച്ചാംകുന്ന് സ്വദേശികൾക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇവരെ എടപ്പാളിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ്യെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. മുസ്‌ലിംലീഗ്‌ യോഗം വെളിയേങ്കാട്‌: കിടപ്പാടവും പുരയിടവും നഷ്‌ടപ്പെടുമ്പോൾ പ്രതിഷേധിക്കുന്ന മലപ്പുറം ജില്ലക്കാരെ മുഴുവൻ തീവ്രവാദികളാക്കുന്ന സി.പി.എം നേതാക്കളുടെ ജൽപനങ്ങൾക്കെതിരെ വെളിയേങ്കാട്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. പാണക്കാട്‌ ബഷീറലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. മുസ്‌ലിം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ്‌ പ്രസിഡൻറ് അഹമ്മദ്‌ ബാഫഖി തങ്ങൾ, യൂത്ത്‌ ലീഗ്‌ ജില്ല സെക്രട്ടറി വി.കെ.എം. ഷാഫി, എം.എസ്‌.എഫ്‌ ദേശീയ സെക്രട്ടറി ഇ. ഷമീർ എന്നിവർ സംസാരിച്ചു. രജീന്ദ്രർ സച്ചാറി​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. photo: tir mp7 വെളിയങ്കോട് മുസ്ലിം ലീഗ് വിശദീകരണ യോഗം ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.