wdr

വാർഷികാഘോഷവും ആദരിക്കലും വണ്ടൂർ: ശഹർ അക്കാദമിയുടെ നാലാം വാർഷികം 'ശഹ്റ 2018' വിവിധ പരിപാടികളോടെ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ.എ. നാസർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വണ്ടൂർ കെ. ഹൈദരലി, വി.എ.കെ. തങ്ങൾ, കെ.വി.കെ. അബ്ദുല്ല, സുഹ്റ പടിപ്പുര, നൗഷാദ് പുഞ്ച, വണ്ടൂർ ജലീൽ, സുരേഷ് ചെറുകോട്, യൂനുസ് കരുവാരകുണ്ട് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പാട്ടുകാരി കെ.എസ്. രഹ്ന മുഖ്യാതിഥിയായി. പി. ഖാലിദ് മാസ്റ്റർ, ആസാദ് വണ്ടൂർ, ഒ.എം. കരുവാരകുണ്ട്, ഷൈജൽ എടപ്പറ്റ, അലി നൗഷാദ്, അനീസ് കൂരാട് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ ചാനൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ശഹർ അക്കാദമിയിലെ കുട്ടികളുടെ ഇശൽ വിരുന്ന് അരങ്ങേറി. Sahra Anil Kumar caption: വണ്ടൂർ ടൗൺ സ്ക്വയറിൽ നടത്തിയ ശഹർ അക്കാദമിയുടെ നാലാം വാർഷികാഘോഷം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.