ബാറുകൾക്ക്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും

മലപ്പുറം: പുതുതായി പ്രവർത്തനമാരംഭിച്ച ബാറുകൾക്കുമുന്നിൽ പ്രതിഷേധസമരം സംഘടിപ്പിക്കാൻ മലപ്പുറത്ത് ചേർന്ന ലഹരി നിർമാർജന സമിതി ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ ഉദ്ഘാടനം ചെയ്തു. സി.കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി. സലാം, എ.കെ. മുസ്തഫ തിരൂരങ്ങാടി, രാധാകൃഷ്ണൻ, ഫൈസൽ ഒതായി, മുസ്ലിയാരകത്ത് അഹമ്മദ്കുട്ടി, ഫായിസ് വിളഞ്ഞിപുലാൻ, ജാബിർഹുദവി പട്ടീരി, അബ്ദുല്ല പെരിന്തൽമണ്ണ, ബഷീർ പാണ്ടിക്കാട്, സൊഹ്റാബ് കൊടക്കാടൻ, സുബൈദ എന്നിവർ സംസാരിച്ചു. പ്രവാസികൾക്ക് വായ്പ: അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്ന് മലപ്പുറം: പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തുന്നവർക്ക് ചെറുകിട വ്യവസായം തുടങ്ങുന്നതിന് നോർക്കയും പിന്നാക്ക കോർപറേഷനും നൽകുന്ന വായ്പകളിന്മേൽ ബാങ്കുകളുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്ന് പി.ടി.യു.സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി. കുഞ്ഞിക്കോയ അധ്യക്ഷത വഹിച്ചു. അസീസ് വെളിയേങ്കാട്, ഷാഹുൽ പള്ളിക്കൽ, അബ്ദുറഹ്മാൻ കുഴിയാംപറമ്പ്, ഹനീഫ വള്ളിക്കുന്ന്, ഹംസ മങ്കട എന്നിവർ സംസാരിച്ചു. ഫൈസൽ കമ്മനം സ്വാഗതവും എം. മൻസൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.