ദുആത്തുസ്സുന്ന ദർസ്​ 20ാം വാർഷികം സമാപിച്ചു

കോട്ടക്കൽ: 'അറിവ് സമാധാനത്തിന്' പ്രമേയത്തിൽ സംഘടിപ്പിച്ച ദുആത്തുസ്സുന്ന 20ാം വാർഷികം സമാപിച്ചു. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദുആത്തുസ്സുന്ന ചെയർമാൻ ഹംസ അഹ്സനി ആട്ടീരി അധ്യക്ഷതവഹിച്ചു. ശമീർ മാസ്റ്റർ ആട്ടീരി സ്വാഗതം പറഞ്ഞു. എ.പി. മുഹമ്മദ് മുസ്ലിയാർ കാന്തപുരം, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള അറബിക് സ്പോർട് മാഗസിൻ നിർമാണ മത്സര വിജയികൾക്ക് സുലൈമാൻ മുസ്ലിയാർ സമ്മാനം വിതരണം ചെയ്തു. ഹംസ അഹ്സനി ആട്ടീരിയെ ആദരിച്ചു. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, അബ്്ദുൽ മജീദ് ഫൈസി ആദൃശ്ശേരി, ബാഖർ ശിഹാബ് തങ്ങൾ, ഒ.കെ. അബ്ദുറഷീദ് മുസ്ലിയാർ, ബാവ ഹാജി കുണ്ടൂർ, ലത്തീഫ് ഹാജി കുണ്ടൂർ എന്നിവർ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് നടന്ന മതസൗഹാർദ സമ്മേളനം മഖ്ദൂം പീസ് കോൺഫറൻസ് പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ രണ്ടത്താണി വിഷയാവതരണം നടത്തി. കെ.പി. അബ്ദുറഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഗഫൂർ ആട്ടീരി, കെ.പി. മുസ്തഫ മാസ്റ്റർ, ചെമ്പാട്ട് ദാമോദരൻ, ചെമ്പാട്ട് വേലായുധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.